KOYILANDY DIARY.COM

The Perfect News Portal

ആരോപണങ്ങൾ തകർത്തെറിഞ്ഞ് സംസ്ഥാനത്ത് SFIക്ക് ചരിത്ര വിജയം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെയും പൊലീസ് നിയമന തട്ടിപ്പിന്റെയും ഗുണ്ടായിസത്തിന്റെയുമൊക്കെ ആരോപണങ്ങൾ പുകയുമ്പോഴും എസ്‌എഫ്‌ഐ അതിന്റെ ചരിത്രത്തില്‍ ഇല്ലാത്ത വിധം പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയമാണിത്. പക്ഷേ കേരളത്തിലെ കാമ്ബസുകളിലെ രാഷ്ട്രീയ ബലാബലം നോക്കുമ്ബോള്‍ എസ്‌എഫ്‌ഐ അജയ്യ ശക്തിയാണെന്ന് എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. സര്‍വകലാശാലയ്ക്ക് കീഴിലെ 5 ജില്ലകളിലെ മഹാഭൂരിപക്ഷം കോജേളുകളിലും എസ്‌എഫ്‌ഐ വന്‍വിജയം നേടിയതായി സംഘടനാ ഭാരവഹികള്‍ അറിയിച്ചു.

എറണാകളും മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ച സംഘടന, ചങ്ങനാശ്ശേരി എസ്ബി കോളേജ് യൂണിയന്‍ കെഎസ്‌യുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എന്‍എസ്‌എസിലും മുഴുവന്‍ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എസ്.എഫ്.ഐയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ അഭിവാദ്യം ചെയ്യുന്നതായും വലതുപക്ഷമാധ്യമങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച എസ്‌എഫ്‌ഐയെ വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലേറ്റിയെന്നും സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു.

എറണാകുളം മഹാരാജാസ് ഉള്‍പ്പെടെ 13 കോളേജുകളില്‍ മുഴുവന്‍ സീറ്റും എസ്‌എഫ്‌ഐക്കാണ്. 6 കോളേജുകളില്‍ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മഹാരാജാസ് കോളേജില്‍ 14 സീറ്റിലും എസ്‌എഫ്‌ഐ വന്‍ ഭൂരിപക്ഷം നേടി. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി വി ജി ദിവ്യക്ക് 1163 വോട്ടുലഭിച്ചു. വൈപ്പിന്‍ ഗവ. കോളേജ്, എസ്‌എന്‍എം മാല്യങ്കര, പള്ളുരുത്തി സിയന്ന, ഇടക്കൊച്ചി അക്വിനാസ്, തൃപ്പൂണിത്തുറ ആര്‍എല്‍വി, സംസ്‌കൃത കോളേജ്, ഐരാപുരം എസ്‌എസ്വി, കവളങ്ങാട് എസ്‌എന്‍ഡിപി കോളേജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ്, കോട്ടപ്പടി മാര്‍ ഏലിയാസ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, മണിമലക്കുന്ന് ഗവ. കോളേജ് എന്നിവിടങ്ങളിലാണ് മുഴുവന്‍ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചത്.

Advertisements

പത്തനംതിട്ട ജില്ലയിലും ഭൂരിഭാഗം കോളജുകള്‍ എസ്‌എഫ്‌ഐ യൂണിയന്‍ നേടി. എസ്ടിഎഎസ് പത്തനംതിട്ട, ചുട്ടിപ്പാറ കോളേജ്, എസ്‌എഎല്‍എസ് ചുട്ടിപ്പാറ, എസ്‌എഎസ് കോന്നി, എസ്‌എന്‍ഡിപി കോന്നി,സെന്റ് തോമസ് കോന്നി അടക്കമുള്ള കോജേളുകളില്‍ എസ്‌എഫ്‌ഐക്കാണ് ജയം.ഇടുക്കിയിലും കോട്ടയത്തും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച്‌ ഇതേ സംഘടന തന്നെയാണ്.ശക്തമായ മത്സരം നടന്ന ചങ്ങനാശ്ശേരി. എസ്ബി കോളേജില്‍ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് അഭിമാനമാണെന്ന് എസ്‌എഫ്‌ഐ ഭാരവാഹികള്‍ പറഞ്ഞു. എന്‍എസ്‌എസ് കോളേജിലും എസ്‌എഫ്‌ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു. പായിപ്പാട് അമാന്‍, അമര പി ആര്‍ഡിഎസ്, സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു.

അഭിമന്യുവിന്റെ കാമ്ബസില്‍ വര്‍ഗീയ ശക്തികള്‍ക്ക് സ്ഥാനമില്ല എന്ന് അടിവരയിടുന്നതാണ് മഹാരാജാസിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വി ജി ദിവ്യയാണ് ചെയര്‍പേഴ്‌സണ്‍.വൈസ് ചെയര്‍പേഴ്‌സണ്‍: എം ബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്.

കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിക്ക് പുതിയ 9 നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കാൻ ഉത്തരവിട്ടു

എം.ജി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവ്. എസ്.എഫ്.ഐയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ അഭിവാദ്യം ചെയ്യുന്നതായും വലതുപക്ഷമാധ്യമങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐയെ വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലേറ്റിയെന്നും സച്ചിന്‍ദേവ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *