ആരോപണം ഉയര്‍ന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ ലഭിച്ചു: എ കെ ശശീന്ദ്രന്‍
കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന ഫോണ്‍വിളി വിവാദത്തില്‍ എല്ലാവര്‍ക്കും വസ്തുതകള്‍ ബോധ്യപ്പെട്ടെന്നു മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ആരോപണം ഉയര്‍ന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു. ഇതിനു തന്നെ സഹായിച്ചതു മാധ്യമങ്ങളാണ്. കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹം ഇന്നലെ രാത്രിയാണ് കോഴിക്കോട്ടേക്കു മടങ്ങിയത്. ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണത്തിനു ഇന്നലെയാണ് ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി പി എസ് ആന്റണി അധ്യക്ഷനായ കമ്മിഷനാണ് കേസില്‍ അന്വേഷണം നടത്തുക. മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ കമ്മിഷനെ തീരുമാനിച്ചത്.

