ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറെ യുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി കാട്ടി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറെയുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി കാട്ടി. കൊയിലാണ്ടിയിൽ മൂന്ന് പനിമരണങ്ങൾ നടക്കുകയും, താലൂക്ക് ആശുപത്രി പുതിയ കെട്ടിടം തുറക്കാത്തതിലും ,സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
ദേശീയപാതയിൽ കോടതിക്ക് മുന്നിൽ വെച്ചാണ് കരിങ്കൊടി കാട്ടിയത്. ജില്ലാ സെക്രട്ടറി അഖിൽ പന്തലായനി, ജയൻ കാപ്പാട്, അതുൽ പെരുവെട്ടൂർ, വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി. മുചുകുന്നിൽ ഹെൽത്ത് സെന്റെർ ഉൽഘാടനം ചെയ്ത് കോഴിക്കോടെക്ക് പോകുമ്പോഴാണ് കരിങ്കൊടി കാട്ടിയത്. കോടതിക്ക് മുന്നിൽ വെച്ച് മന്ത്രിയുടെ കാറിനു മുന്നിലെ ക്ക് യുവമോർച്ച പ്രവർത്തകർ ‘കൊടിയുമായി ചാടി വീഴുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു. നാലോളം പ്രവർത്തകരാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പാഞ്ഞടുത്തത്.

