KOYILANDY DIARY.COM

The Perfect News Portal

ആയുര്‍വേദ തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പിനിരയായി

മുംബൈ: മുംബൈയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയതായി പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പുണെയില്‍ പ്രവര്‍ത്തിക്കുന്ന ഹയാത്ത് ഹോട്ടലില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുകളെ ആവിശ്യമുണ്ടെന്ന് കാണിച്ച്‌ ആദ്യം നവ മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

സന്ദേശത്തില്‍ കാണുന്ന നമ്ബറില്‍ വിളിക്കുമ്ബോള്‍ ആര്യന്‍ മേനോന്‍ എന്ന് പരിചയപ്പെടുത്തന്ന വ്യക്തി ഉദ്യോഗാര്‍ത്ഥിക്ക് ജോലി ഉറപ്പ് നല്‍കും.. 25000 രൂപ ശമ്ബളവും വാഗ്ദാനം ചെയ്യും. ശേഷം അപേക്ഷിക്കാനും , യാത്രാ ചെലവിനുമായി 3000 രൂപ ആവശ്യപ്പെടും. കാസര്‍കോട് ആക്സിസ് ബാങ്കില്‍ ഷിബിന്‍ എന്നു പേരുള്ള ആളുടെ അക്കൗണ്ടിലേക്കാണ് പണം ട്രാന്‍ഫര്‍ ചെയ്യേണ്ടത്. പണം നല്‍കിയ ശേഷം പിന്നീട് ബന്ധപ്പെടുമ്ബോള്‍ ഉടന്‍ വിളിക്കാം എന്ന മറുപടി മാത്രമാകും ലഭിക്കുക. ഇങ്ങനെ മലയാളികള്‍ ഉള്‍പ്പെടേ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പണം നഷ്ടമായത്.

ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ട് പരസ്യം നല്‍കിയിട്ടില്ലെന്ന് ഹയാത്ത് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനാകതെ പൊലീസും ഇരുട്ടില്‍ തപ്പുകയാണ്. പുതിയ ഫോണ്‍ നമ്ബറുകള്‍ നല്‍കി തട്ടിപ്പ് തുടരുന്നതിനാല്‍ ഇവരെ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്കും, ഡി ജി പി ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തെറാപ്പിസ്റ്റുകളുടെ സംഘടനയായ റെഡി.ടു.ആര്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *