KOYILANDY DIARY.COM

The Perfect News Portal

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു

ഫ്രീടൗണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു. കഴിഞ്ഞ ദിവസം സിയേറ ലിയോണില്‍ ഒരു കുട്ടി മരിച്ചതോടെയാണ് എബോള രോഗം വീണ്ടും റിപ്പോര്‍ട്ടു ചെയ്തത്. പശ്ചിമ ആഫ്രിക്ക എബോള രോഗത്തില്‍ നിന്നും മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് അകമാണ് എബോള ബാധിച്ച്‌ ഒരു കുട്ടി മരിക്കുന്നത്. 2014 ഫെബ്രുവരി മുതലാണ് പശ്ചിമ ആഫ്രിയില്‍ എബോളയുടെ ആക്രമം ആരംഭിച്ചത്. രോഗം മൂലം ഇതുവരെ 4000ത്തിലേറെ ആളുകള്‍ മരണപ്പെട്ടു.

ഗ്വിനിയ, ലൈബീരിയ, നൈജീരിയ എന്നിവയാണ് രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള മറ്റു രാജ്യങ്ങള്‍. ശരീര ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല.

 

Share news