ആപ്പിള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

ഡല്‍ഹി: ആപ്പിള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഡല്‍ഹിയിലെ ആസാദ്പൂരില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. ചുമട്ട്‌തൊഴിലാളിയായ സഞ്ജയ് എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മര്‍ദ്ദനമേറ്റു. ചന്തയില്‍ നിന്നും വാങ്ങിയ ആപ്പിള്‍ പെട്ടിയിലാക്കി കൊണ്ടുപോകുകയായിരുന്ന സഞ്ജയേയും സുഹൃത്തിനേയും പാറാവുകാര്‍ തടയുകയായിരുന്നു. ആപ്പിള്‍ മോഷ്ടിക്കുന്നു എന്ന് തെറ്റിദ്ധരിച്ച് ഇവര്‍ സഞ്ജയെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് കസേരയില്‍ കെട്ടിയിട്ടും മര്‍ദ്ദിച്ചു. തങ്ങള്‍ മോഷ്ടാക്കളല്ല തൊഴിലാളികളാണ് എന്നു പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. ഇരുവരെയും മര്‍ദ്ദിക്കുന്നതുകണ്ട ചില പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
