ആന്‍ഡമാന്‍ സ്വദേശിയില്‍നിന്ന് 12 ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍

മലപ്പുറം: ആന്‍ഡമാന്‍ സ്വദേശിയില്‍നിന്ന് 12 ലക്ഷം തട്ടിയയാള്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അര്യമ്ബാവ് സ്വദേശി വട്ടപ്പറമ്ബ് സ്വദേശി നാസറാണ് അറസ്റ്റിലായത്.
ഫോണ്‍വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ആന്‍ഡമാന്‍ സ്വദേശി അമീറിന് ഹോട്ടല്‍ സാമഗ്രികള്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പെരിന്തല്‍മണ്ണയിലേക്ക് വിളിച്ചുവരുത്തിയാണ് പണം വാങ്ങിയത്.

നിലമ്ബൂര്‍ സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ പ്രതി വ്യാജമേല്‍വിലാസമാണ് നല്‍കിയിരുന്നത്. സൈബര്‍ സെല്ലിന്റെയും സി സി ടിവിയുടെയും സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. സി ഐ ടി എസ് ബിനുവെന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Advertisements

