ആന്ധ്രാപ്രദേശ് എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു

ദില്ലി: ദില്ലിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന ആന്ധ്രാപ്രദേശ് എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിനടുത്ത് വച്ചാണ് അപകടം നടന്നത്. കോച്ചുകളുടെ വാതിലിലൂടെയും ജനലിലൂടെയും കറുത്ത പുക ഉയരുന്നത് കണ്ട ദൃക്സാക്ഷി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയല്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതുവരെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
