ആന്തട്ട യു. പി. സ്കൂൾ വാർഷികവും യാത്രയയപ്പും മാർച്ച് 3ന്

കൊയിലാണ്ടി: ആന്തട്ട ഗവ:യു .പി .സ്കൂൾ വാർഷികവും യാത്രയയപ്പും മാർച്ച് 3ന് വിവിധ പരിപാടികളോടെ നടത്തുന്നു. ഇതിന്റെ ഭാഗമായി സ്കൂൾ ചുമരുകൾ കലാകാരൻമാരുടെ കൂട്ടായ്മയിലൂടെ ചിത്രമണിയുo. ഈ മാസം 17, 18 തിയ്യതികളിൽ ഗ്രഫിറ്റി ആർട്ടിസ്റ്റ് ക്യാമ്പ് എന്ന പേരിലാണ് ചിത്രകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഫിബ്രവരി 19ന് നിറചാർത്ത് എന്ന പേരിൽ കുട്ടികളുടെ മെഗാ കളറിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് കൊയിലാണ്ടി സബ്ബ് ജില്ലയിലെ 3 വയസ്സു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം നാട്ടുകാർക്കായി നാട്ടെഴുത്ത് എന്ന പേരിൽ രചനാ മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കഥ , കവിത നാടകം, ഉപന്യാസം, ചിത്രരചന, കടങ്കഥ പാട്ട് എന്നിവയാണ് നാട്ടുകാർക്കായി സംഘടിപ്പിച്ചത്.

ഫെബ്രുവരി 26 ന് കൊയിലാണ്ടി സബ്ബ് ജില്ലയിലെ 3 വയസ്സു മുതൽ പ്രായമുള്ള കുട്ടികൾക്കായി ഹായ് ഇംഗ്ലീഷ് ഫെസ്റ്റ്എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

