ആന്തട്ട ഗവ.യു.പി.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം
നടത്തി. മേലൂർ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വയലാർ അവാർഡ് ജേതാവ് യു.കെ.കുമാരനെ ആദരിച്ചു.
കന്മന ശ്രീധരൻ മാസ്റ്റർ, യു.കെ. രാഘവൻ, ഇ.കെ. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി.രാമകൃഷ്ണൻ, എം റീന, എന്നിവർക്ക് യാത്രയയപ്പ് നൽകി. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉപഹാര സമർപ്പണം നടത്തി. രാധാകൃഷ്ണൻ മേലൂർ, കിണറ്റിൻകര രാജൻ, വി.വി. പ്രമോദ്, സി.വി.ആലി, പി.വേണു, ലാൽ രഞ്ജിത് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

