ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചു

മുക്കം: അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് സംഘം ചേര്‍ന്ന് തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുക്കത്ത് പ്രതിഷേധ ജ്വാല തീര്‍ത്തു.മുക്കം മേഖലകമ്മിറ്റി സംഘടിപ്പിച്ച പരിപാടി തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ് ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
നോര്‍മന്‍ അദ്ധ്യക്ഷത വഹിച്ചു. ജാഫര്‍ ഷരീഫ്, ഷൈജു, അനുപ് , അരുണ്‍ ഒഴലോട്ട്, അജയ് ഫ്രാന്‍സി, അഖില്‍ രാജ് ജയപ്രകാശ്, റൈനിഷ് എന്നിവര്‍ സംസാരിച്ചു.

