ആദിവാസി കോളനിക്കാര്ക്കുളള ഓണക്കോടി വിതരണവും ചികിത്സാ ധനസഹായ വിതരണവും മന്ത്രി എ.കെ. ബാലന് നിര്‍വ്വഹിച്ചു

വാണിമേല്‍: വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനിക്കാര്‍ക്ക് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതായി. അവര്‍ക്കൊപ്പം തിരുവോണ സദ്യയുണ്ണാനെത്തിയത് മന്ത്രി എ.കെ. ബാലന്. ഓണസദ്യക്ക് ശേഷം ഓണക്കോടി വിതരണവും ചികിത്സാ ധനസഹായ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. അടുപ്പില്‍, കെട്ടില്‍ കോളനികളില്‍ നിന്നായി നൂറോളം കുടുംബങ്ങളാണ് ഓണസദ്യയില്‍ പങ്കാളികളായത്. മന്ത്രിയുടെ കൈയില്‍നിന്നും ഓണക്കോടി ലഭിച്ചതോടെ കോളനിക്കാരുടെ മനസ്സ് നിറഞ്ഞു.
നാദാപുരം എം.എല്‍.എ. ഇകെ. വിജയന് തുണേരി ബ്ലോക്ക് പ്രസിഡന്റ് സി. എച്ച്. ബാലകൃഷ്ണന്, കെ. ചന്തു മാസ്റ്റര്‍, വാര്‍ഡ് മെമ്ബര്‍ മരായ കെ.ടി .ബാബു, വര്‍ഗ്ഗീസ് തെകയില്, ഉഷ കരുണാകരന്, രാഷ്ട്രീയ നേതാക്കളായ ടി. പ്രദിപന്‍, കെ. മുസ മാസ്റ്റര്‍, പി.പി. ചത്തു എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

