KOYILANDY DIARY.COM

The Perfect News Portal

ആതുര സേവന രംഗത്ത്‌ ചരിത്രം കുറിച്ച്‌ ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഒരുനേരത്തെ വിശപ്പടക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. പട്ടിണിക്കൊപ്പം രോഗവും കൂട്ടിനെത്തിയാല്‍ തളര്‍ന്നുപോകുന്നവരുമേറെ. ഉറ്റവരും ഉടയവരുമില്ലാതെ എല്ലാം സഹിക്കാന്‍ തയ്യാറാകുന്നവര്‍ക്കൊരു താങ്ങുണ്ടിവിടെ, രാജ്യത്തെ ഏറ്റവും വലിയ യുവജനപ്രസ്ഥാനം. നൂറ് ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം നിരാലംബര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ കുറിച്ചത് ആതുര സേവന രംഗത്തെ പുതിയ ചരിത്രം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എസ്എടി ആശുപത്രി, ആര്‍സിസി എന്നിവിടങ്ങളിലെത്തുന്നവര്‍ക്കാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സൗ
ജന്യ ഭക്ഷണമെത്തിക്കുന്നത്. വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വം എന്ന പദ്ധതി ജനുവരി ഒന്നിനാണ് തുടങ്ങിയത്. ഹര്‍ത്താല്‍ ദിനങ്ങളില്‍പോലും രോഗികളും കൂട്ടിരിപ്പുകാരും വിശന്നിരിക്കാതിരിക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.

ഭക്ഷണ വിതരണത്തില്‍ മാത്രമൊതുങ്ങുന്നില്ല ഈ യുവജനമാതൃക. ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി, മേഖലാ കമ്മിറ്റികള്‍ ജൈവകൃഷിയിലൂടെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പച്ചക്കറി വിളവെടുത്ത് പ്രവര്‍ത്തകര്‍ സ്വന്തം വീടുകളിലെത്തിച്ച് നാടന്‍രീതിയില്‍ പാചകം ചെയ്ത്, വാഴയിലയില്‍ പൊതിഞ്ഞാണ് വിതരണം. സംസ്ഥാന സര്‍ക്കാര്‍ വിഭാവനംചെയ്യുന്ന ജൈവകൃഷി, പ്ളാസ്റ്റിക് വിമുക്തകേരളം എന്നീ ആശയങ്ങളും ഇതിലൂടെ  യാഥാര്‍ഥ്യമാകുന്നു. ഒരു ദിവസം ഒരു മേഖലാ കമ്മിറ്റി എന്ന നിലയ്ക്കാണ് ഭക്ഷണ വിതരണം. ദിവസവും അമ്പതോളം രോഗികള്‍ക്ക് രക്തം നല്‍കാനും പ്രവര്‍ത്തകര്‍ ഇടപെടുന്നുണ്ട്.

Advertisements

കഴിഞ്ഞ 100 ദിവസവും ഇടതടവില്ലാതെ ഉച്ച ഭക്ഷണം തയ്യാറാക്കി എത്തിക്കുന്നതില്‍ ജില്ലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാതൃകാപരമായ പങ്കാണ് വഹിച്ചത്. എല്ലാ മേഖലയിലും ജോലിചെയ്യുന്ന പ്രവര്‍ത്തകര്‍ സംഘടനയ്ക്കൊപ്പം അണിനിരക്കുന്നു. നൂറാം ദിവസത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിര്‍വഹിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രി അങ്കണത്തില്‍ ആരംഭിച്ച പദ്ധതിക്ക് രാഷ്ട്രീയത്തിനതീതമായ വലിയ പിന്തുണയാണ് സമൂഹം നല്‍കുന്നത്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *