ആഗോള മണ്ണ് – ആരോഗ്യ ദിനം സെമിനാര്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ലോക മണ്ണ് ദിനമായ ഇന്ന് മനുഷ്യന്റെയും കൃഷിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനമായ മണ്ണിനെ സംരക്ഷിച്ച്‌നിര്‍ത്തുന്നതിന് വേണ്ടി കൃഷിവകുപ്പിന്റെ
നേതൃത്വത്തില്‍ അരോഗ്യദിനം സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍
കാര്‍ഷിക തൊഴില്‍ മേഖലയിലേക്ക് സേവനസജ്ജമാകുന്ന പന്തലായനി ബ്ലോക്കിലെ അരിക്കുളം അഗ്രോസെന്ററിലെ അംഗങ്ങള്‍ക്കുള്ള മെഷിനറി പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ധേഹം നിര്‍വ്വഹിച്ചു.
അഗ്രോ സെന്റര്‍ പദ്ധതി അസി. എക്‌സി. എഞ്ചിനീയര്‍ ടി. അഹമ്മദ് കബീര്‍ അവതരിപ്പിച്ചു. കൃഷി ഓഫീസര്‍ അനിതാ പാലാരി, ഉണ്ണി ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ കാര്‍ഷിക സെമിനാര്‍ ക്ലാസെടുത്തു. പരിപാടിയില്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് രാധ സി, പന്തലായനി ബ്ലോക്ക് വൈ. പ്രസിഡണ്ട് സതീഷ് ആലക്കണ്ടി മീത്തല്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ടി. വി. ചന്ദ്രഹാസന്‍, കെ. ടി. എം. കോയ, ജെ. എന്‍. പ്രേംഭാസിന്‍, അഡ്വ: ആര്‍. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. കൃഷി അസി. ഡയറക്ടര്‍ അനിതാപോള്‍ സ്വാഗതം പറഞ്ഞു. പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി കെ. എം. ശോഭ അദ്ധ്യക്ഷതയും, അഗ്രോ സര്‍വ്വീസ് സെന്റര്‍ സെക്രട്ടറി സുനില്‍ നന്ദിയും പറഞ്ഞു

