ആക്സിസ് ബാങ്കിൽ നിന്ന് 60 കോടിയുടെ കള്ളപണം പിടികൂടി

ഡല്‍ഹി: ആക്സിസ് ബാങ്കിന്റെ നോയ്ഡ ബ്രാഞ്ചില്‍ നിന്ന് 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ കള്ളപ്പണനിക്ഷേപം പിടിച്ചെടുത്തു. 600 കോടി രൂപയുടെ സ്വര്‍ണ്ണം വിറ്റ് കാശാക്കിയ സ്വര്‍ണ്ണ വ്യാപാരിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണം കണ്ടെത്തിയത്. കള്ളപ്പണനിക്ഷേപത്തിന് കൂട്ടുനിന്ന 24 ആക്സിസ് ബാങ്ക് ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
പല വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 200 കോടി രൂപ ആക്സിസ് ബാങ്ക് ശാഖകളില്‍ നിന്ന് ഇതിനോടകം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ആക്സിസ് ബാങ്കില്‍ നടത്തിയ റെയ്ഡില്‍ പല വ്യാജ കമ്ബനികളുടെയും പേരുകളിലായി 20 അക്കൗണ്ടുകള്‍ ആക്സിസ് ബാങ്കില്‍ തുറന്നിട്ടുള്ളതായി കണ്ടെത്തി. ഒരു സ്വര്‍ണ്ണവ്യാപാരി അനധികൃതമായി വിറ്റ 600 കോടി രൂപയുടെ സ്വര്‍ണ്ണമാണ് പല അക്കൗണ്ടുകളിലായി കിടക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ചാന്ദ്നി ചൗക്കിലുള്ള ആക്സിസ് ബാങ്ക് ശാഖയില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപ കണ്ടെത്തിയിരുന്നു.

