അഭിമന്യു വധം: ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ ആണ് അറസ്റ്റിലായത്. ജൂലൈ ഒന്നിന് അര്‍ധരാത്രിയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. കേസിൽ പ്രധാന പ്രതികളെല്ലാം റിമാന്റിൽ കഴിയുകയാണ്.
