അധ്യാപകന് പരീക്ഷ എഴുതിയ സംഭവം: ഡിജിപിക്ക് പരാതി നല്കി

കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയെഴുതിക്കൊടുത്ത സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്കി. ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
അതേസമയം, സസ്പെന്‍ഷനിലായ അധ്യാപകന് നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയമുയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന സംശയത്തില്‍ ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

