അടൂരില്‍ വൃദ്ധനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനംതിട്ട: അടൂരില്‍ വൃദ്ധനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എളമണ്ണൂര്‍ സ്വദേശി വിക്രമനെ (60) നെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലയ്ക്കു പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം തട്ടിയാകാം മരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

