അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി: കുഞ്ഞ് മരിച്ചു

ചക്കരക്കല്‍: കണ്ണൂരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി. അമ്മയെ രക്ഷിച്ചു. എന്നാല്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. ചക്കരക്കല്‍ സോനാ റോഡിലാണ് സംഭവം. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസില്‍ കെ.രാജീവന്റെ ഭാര്യ കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയാണ് കിണറ്റില്‍ ചാടിയത്.
ചൊവ്വാഴ്ച രാവിലെ ആറോടെ വീട്ടുകിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാന്‍ബി രാജിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

