അസ്വസ്ഥതകളും വെല്ലുവിളികളും നിറഞ്ഞ കാലത്താണു നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന് എം. മുകുന്ദന്

കോഴിക്കോട്: എങ്ങും അസ്വസ്ഥതകളും വെല്ലുവിളികളും നിറഞ്ഞ കാലത്താണു നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന് എം. മുകുന്ദന്. കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ യു.ആര്. അനന്തമൂര്‍ത്തി പുരസ്കാരം കവി സച്ചിദാനന്ദനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചില മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു വീസ നിഷേധിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം അസ്വസ്ഥത വര്‍ധിപ്പിക്കുകയാണ്. ചരിത്രപരമായ ഒരു വിധ്വംസക പ്രവര്‍ത്തനം തന്നെയാണത്. എങ്കിലും ഇക്കാലത്തും വെളിച്ചം സ്വപ്നം കാണാന്‍ നമുക്കു കഴിയണം. വെളിച്ചം മടങ്ങിവരുമെന്നുതന്നെ പ്രതീക്ഷിക്കണം. വെല്ലുവിളികളുടെ കാലത്ത് എഴുത്തുകാരും അധ്യാപകരും ഒരുമിച്ചുനില്‍ക്കണമെന്നും മുകുന്ദന് പറഞ്ഞു.

