KOYILANDY DIARY.COM

The Perfect News Portal

അസം യുവതിക്ക് പീഡനം: പോലീസ്സ്‌റ്റേഷനിലേക്ക് മാര്‍ച്ച്‌

ഭര്‍ത്താവിനെ കത്തിമുനയില്‍നിര്‍ത്തി അസം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസന്വേഷണം പ്രഹസനമാക്കിയ പോലീസിനുനേരെ പ്രതിഷേധം. കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐയും പോലീസ്സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ലീഗ് നേതാക്കളുടെ സമ്മര്‍ദത്തിനുവഴങ്ങാതെ പോലീസ് നീതി നടപ്പാക്കണം. പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ്​പ്രസിഡന്റ് അഡ്വ. കെ.പി. സുമതി ഉദ്ഘാടനംചെയ്തു. റഷീദ് കുഴിമണ്ണ അധ്യക്ഷനായി. ഖദീജ സത്താര്‍, പാറപ്പുറത്ത് അബ്ദുറഹ്മാന്‍, അസ്ലം ഷേര്‍ഖാന്‍, സിദ്ദിഖ് മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.

Share news