അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചു നല്‍കി

വടകര : അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിന് പടിയിറങ്ങിപ്പോയ പഴയകാല പഠിതാക്കളുടെ തലോടല്‍. സ്കൂളില്‍ എട്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് മുന്‍തലമുറ സ്കൂളിനോട് സ്നേഹം ഊട്ടിയുറപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ്മച്ചെപ്പാണ് നാല് ലക്ഷത്തോളം രൂപ ചെലവഴിച്ച് ക്ലാസ് റൂമുകള്‍ ആധുനികവത്കരിച്ചത്. 1957 മുതല്‍ സ്കൂളില്‍ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് ഓര്‍മ്മച്ചെപ്പ്. സ്കൂളിന്റെ വികസനം ലക്ഷ്യം വെച്ച് വിവിധ പദ്ധതികള്‍ക്ക് ഓര്‍മ്മച്ചെപ്പ് മുന്‍കൈയ്യെടുത്തിട്ടുണ്ട്.
പൊതു വിദ്യാലയങ്ങള്‍ ശാക്തീകരിക്കനാനായി അഴിയൂര്‍ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് ഓര്‍മ്മച്ചപ്പ് മുന്‍കൈയ്യെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമരുക്കിയത്.

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയ്യൂബ് സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഓര്‍മ്മച്ചെപ്പ് പ്രസിഡണ്ട് കാസിം നെല്ലോളി അധ്യക്ഷത വഹിച്ചു. എ.ടി ശ്രീധരന്‍, നിഷ പറമ്ബത്ത്, കെ.പി പ്രമോദ്, എ പ്രേമലത, രമാ ഭായ്, എം.പി കുമാരന്‍, തോട്ടത്തില്‍ ശശിധരന്‍, പി.എം അശോകന്‍, സാഹിര്‍ പുനത്തില്‍, പി.പി ശ്രീധരന്‍, പി.എം അശോകന്‍, പ്രൊഫ: ഇ ഇസ്മായില്‍, വത്സന്‍ മാസ്റ്റര്‍, ശഹദ എന്നിവര്‍ എ. വിജയരാഘവന്‍ മാസ്റ്റര്‍ ,. വി.പി സുരേന്ദ്രന്‍ , ഹാരിസ് മുക്കാളി എന്നിവര്‍ സംസാരിച്ചു.

