അഴിമതി ആരോപണം: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലേക്ക് PKS മാർച്ച് നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡ് മെമ്പര്‍ കുനിയില്‍ ശശിധരന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പി.കെ.എസ്. ജില്ലാ സെക്രട്ടറി സി.എം.ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ജനകീയാസൂത്രണം 2018-19 വര്‍ഷത്തെ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് കുടിവെള്ള സംഭരണത്തിന് അനുവദിച്ച വാട്ടര്‍ടാങ്ക് ഗുണഭോ
ക്താക്കള്‍ക്ക് നല്‍കാതെ സ്വന്തം സ്ഥാപനത്തില്‍ ഉപയോഗിച്ച് അഴിമതി നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം.
കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് ടി. വി. ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ലോക്കല്‍ സെക്രട്ടറി വി.എം.ബാബു, സി.പി.എം. ഏരിയാ കമ്മിറ്റി അഗം പി.ബാബുരാജ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, കെ. ടി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
