അര്‍ബുദരോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും ചേര്‍ന്ന് അര്‍ബുദരോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കെ. സെലീന അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബു, ഡോ. പി.പി. ജനാര്‍ദനന്‍, ഡോ. എം. ധന്യ, ഡോ. സുനില്‍ കുമാര്‍, ആര്‍.എം.ഒ. അബ്ദുള്‍ അസീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇടത്തില്‍ രാമചന്ദ്രന്‍, എം.പി. സുനില്‍, വി. അജിത്ത് കുമാര്‍, ടി. സുരേഷ് കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആലീസ് ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.
