അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തിരുമുറ്റം സമര്‍പ്പിച്ചു
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കരിങ്കല്ല് പതിച്ച ഗുരുതി തിരുമുറ്റം സമര്‍പ്പിച്ചു. എടമന ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ഊരാള കുടുംബാംഗങ്ങളായ ഗോപാലന് സോപാനം, ബാലന് ശ്രീശൈലം, സൗമ്യ ചന്ദ്രന് പുത്തലത്ത്, രാജന് സ്വരലയം എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പണം നിര്‍വ്വഹിച്ചു.

സി.ശശീന്ദ്രന്, സി. അരുണ്‍, കെ.എ. ഭാസ്കരന്, വി. ബാലകൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു. കര്‍ക്കിട മാസത്തില്‍ ക്ഷേത്രത്തില്‍ മുള്ളമ്പത്ത് രാഘവന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാമായണപാരായണം നടക്കും.

