അരിച്ചാക്കുകള്‍ ചുമന്നിറക്കി എം.ജി രാജമാണിക്യം IAS
വയനാട്: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അലക്കിയ വസ്ത്രവും ഇട്ട് ഗണ്‍മാനുമായി എത്തുന്ന കളക്ടര്‍മാരെ കണ്ട ജനങ്ങള്‍ക്ക് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബിലെ കാഴ്ച്ച അവിശ്വനീയമായിരുന്നു.
ഐ എ സുകാരന്റെ തലക്കനമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിച്ചാക്കുകള്‍ തലയിലും ചുമലിലുമായി ചുമന്നിറക്കി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും. വ്യത്യസ്തനായത്. പ്രോട്ടോകോള്‍ മാറ്റിവച്ചാണ് ഇരുവരും അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നില്‍ നിന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചശേഷം രാത്രിയായിരുന്നു ഇരുവരും കളക്ടറേറ്റില്‍ എത്തിയത്.ഈ സമയം ദുരിതാശ്വാസ ക്യാമ്ബുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി വയനാട് കളക്ടറേറ്റിലെത്തിയിരുന്നു. രാവിലെ മുതല്‍ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് വിശ്രമിക്കാന്‍ പോയിരിക്കുകയായിരുന്നു.

വളരെ കുറച്ചു ജീവനക്കാരെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് അവര്‍ക്കൊപ്പം ചേര്‍ന്ന് ഇരുവരും ലോഡിറക്കിയത് . മുഴുവന്‍ ലോഡും ഇറക്കിയശേഷമാണ് ഇരുവരും മടങ്ങിയത്.




