അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഓണം വിപണി അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത അണേലയിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് സി.അശ്വനി ദേവ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.കെ.അജിത, കൗൺസിലർമാരായ ലത.കെ., ആർ.കെ.ചന്ദ്രൻ, ബേങ്ക് സെക്രട്ടറി .സി.എം. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, പി.വി.മാധവൻ, എൻ. ശ്രീനിവാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

