അരിക്കുളം പൊൻകതിർ കൊയ്ത്തുത്സവം മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിതകേരളം 2016 – 17 പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ തരിശുനില നെൽകൃഷി അരിക്കുളം പഞ്ചായത്തിൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെളിയണ്ണൂർ ചല്ലിയിലെ ഒറവിങ്കൽ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ അദ്ധ്യക്ഷതവഹിച്ചു. 25 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ, മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി. ഗീത റിപ്പോർട്ടവതരിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. എം. ഉണ്ണി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം. ജാനു, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. എം. സുധ, മെമ്പർ ലത കെ പൊറ്റയിൽ, കൃഷി ഡപ്യൂട്ടി ഡയറക്ടർ പി. എൻ. ജയശ്രീ, എ. കെ. എൻ അടിയോടി, കാരയാട് കുഞ്ഞികൃഷ്ണൻ, കുട്ടികഷ്ണൻ നായർ, നാരായണൻ മഠത്തിൽ, കുഞ്ഞായൻകുട്ടി, എം. പ്രകാശൻ, ഇ. കെ. ശശി, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന, മെമ്പർമാരായ ബിജു, സുഹൈൽ, ശശിധരൻ, ശാന്ത, ശ്രീജി, കൃഷി അസി. ഡയറക്ടർ അനിതാപോൾ, സി. ഡി. എസ്. പ്രതിനിധി ബീന മുൻ പഞ്ചായത്ത് പരസിഡണ്ടുമാർ, വാർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു. അരിക്കുളം കൃഷി ഓഫീസർ അനിതാ പാലാരി സ്വാഗതവും, പാടശേഖരസമിതി പ്രസിഡണ്ട് സി. രാഘവൻ നായർ നന്ദിയും പറഞ്ഞു.

