അരിക്കുളം തണല്‍ ഡയാലിസിസ് സെന്ററിന് ആംബുലന്‍സ്

പേരാമ്പ്ര: മനുഷ്യത്വത്തിന്റെ പ്രതിരൂപമാണു തണലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്. അരിക്കുളം തണല്‍ ഡയാലിസിസ് സെന്ററിന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ വിവിധ തരത്തിലുള്ള ക്ലേശമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വലിയ സാന്ത്വനമായിമാറിയ തണലിന് ഗവണ്മെന്റിന്റെ എല്ലാ തരത്തിലുള്ള സഹായങ്ങളും ഇനിയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം സ്ഥാപനങ്ങളെ നിലനിര്‍ത്തേണ്ടത് സാമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സി. രാധ അധ്യക്ഷത വഹിച്ചു. എ. കെ. എന്‍ അടിയോടി താക്കോല്‍ ഏറ്റുവാങ്ങി ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ പി. പി. രമണി, സി. പ്രഭാകരന്, വി. വി. എം. ബഷീര്‍, കാരയാട് കുഞ്ഞികൃഷ്ണന്, പ്രകാശന്, സുകുമാരന്‍ കിടാവ്, അസീസ് മാസ്റ്റര്‍, പി. സുഹറ, ആവള മുഹമ്മദ്, ശ്രീധരന് കണ്ണമ്ബത്ത് എന്നിവര്‍ സംസാരിച്ചു. കെ. ഇമ്ബിച്ചാലി സ്വാഗതവും ടി. പി. അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

