അരയന്‍കാവ് കൂത്തംവള്ളി ബീച്ചിൽ കടൽക്ഷോഭം

കൊയിലാണ്ടി: അരയന്‍കാവ് കൂത്തംവള്ളി ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കൂത്തംവള്ളിതോടിലേക്ക് വെള്ളം അടിച്ചുകയറുന്നത് നാട്ടുകാര്‍ക്ക് ദുരിതമായി. ശക്തമായ തിരമാലകള്‍ സംരക്ഷണഭിത്തിതകര്‍ത്ത് വരികയാണ്. കടലോരത്തുള്ള റോഡില്‍ വെള്ളംകെട്ടിനില്‍ക്കുന്നതിനാല്‍ ഇതിലൂടെ നടന്നുപോകാനും പറ്റാത്തസ്ഥിതിയാണ്. നിലവിലുള്ള സംരക്ഷണഭിത്തിയുടെ ഉയരം കൂട്ടിയോ പുലിമുട്ട് നിര്‍മിച്ചോ പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.
