അരകിലോഗ്രാം കഞ്ചാവുമായി ബേപ്പൂര്‍ സ്വദേശി പിടിയിൽ

കോഴിക്കോട്: അരകിലോഗ്രാം കഞ്ചാവുമായി ബേപ്പൂര്‍ നടുവട്ടം ഉമ്മണ്ടേരി വീട്ടില്‍ പ്രഭാകരന്‍ (55) പിടിയിലായി. കഞ്ചാവ് ചില്ലറ വില്പനക്കായി കൊണ്ടുവന്ന പ്രതിയെ കോഴിക്കോട് നടുവട്ടം തോണിച്ചിറ ഭാഗത്ത് പട്രോളിംഗിനിടെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
