KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പ സേവാ കേന്ദ്രം പ്രവർത്തനം സമാപിച്ചു

കൊയിലാണ്ടി : ശബരിമല തീർത്ഥാടകർക്ക് വിശ്രമവും ഭക്ഷണവുമൊരുക്കി കഴിഞ്ഞ നിരവധി ദിവസങ്ങളിലായി സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പ സേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനങ്ങളുടെ സമാപനം നടന്നു. പാർലിമെന്റംഗം റിച്ചാർഡ് ഹെ ഉദ്ഘാടനം ചെയ്തു. ഡിസംബർ 15ന് കൊയിലാണ്ടി മനയിടത്ത് പറമ്പ് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തന് സമീപതതായിരുന്നു ഇത്തവണ അയ്യപ്പ സേവാ കേന്ദ്രം പ്രവർത്തിച്ചത്. 63 ദിവസം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിച്ച അയ്യ്പ്പ സേവാ കേന്ദ്രം സമൂഹസദ്യയോടെയാണ് അവസാനിച്ചത്. സമാപന ചടങ്ങിൽ കെ. കെ. മുരളി അദ്ധ്യക്ഷതവഹിച്ചു. പി.പി. മുകുന്ദൻ മുഖ്യാതിഥിയായിരുന്നു.

തപസ്യ സംഘടന സെക്രട്ടറി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കൊളത്തൂർ അദ്വൈതാശ്രമം സ്വാമി സംപൂജ്യ ശാന്താനന്ത സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തി. ശിവൻ, ബി. ജെ. പി. നേതാവ് അഡ്വ: വി. സത്യൻ, ഇറോഡ് രാജൻ, കൗൺസിലർ കനക ചെറിയമങ്ങാട്, സുധ കാവുങ്കൽ, രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. വി. എം. മോഹനൻ സ്വാഗതവും രജി കെ. എം. നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *