അയല്‍ക്കൂട്ട പഠന ക്ലാസ്സ് തുടങ്ങി

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി അയല്‍ക്കൂട്ട പഠന ക്ലാസ്സ് ആരംഭിച്ചു. പഠന ക്ലാസ്സിന്റെ നഗരസഭതല ഉദ്ഘാടനം ചെയര്മാന് അഡ്വ: കെ.സത്യന് നിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ വി.കെ.അജിത, എന്‍.കെ.ഭാസ്കരന്, കെ.ഷിജു, സി.ഡി.എസ് പ്രസിഡണ്ടുമാരായ സി.ടി. ബിന്ദു,എം.എം.രൂപ, പുഷ്പ, എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗൺസിലർ എം.സുരേന്ദ്രന് സ്വാഗതവും ജ്യോതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അജിത് കുമാര്‍ അണേല ക്ലാസ്സെടുത്തു.
