അയനിക്കാട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു: 3 പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ പയ്യോളി അയനിക്കാട് 24-ാം മൈൽ സിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ദുരന്തം ഒഴിവാഴി. തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ഇന്നു കാലത്താണ് അപകടമുണ്ടായത്. ബസ്സിൽ 3 യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്.
ഇരിങ്ങൽ പുന്നോട്ടിൽ [കണിയാംകുന്നുമ്മൽ] സത്യൻ [56], കൊയിലാണ്ടി കോമത്ത്കര സ്വദേശി കളത്തിൽ ലത [45] എന്നിവരുൾപ്പെടെ 3 പേർക്കാണ് പരിക്കേറ്റത്. കളത്തിൽ ലതയ്ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിറ്റുണ്ട്.
ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിയന്ത്രണം വിട്ട ബസ് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർത്ത ശേഷം സരസ്വതി ഭവൻ ഹോട്ടലിന്റെ മുൻഭാഗം ഇടിച്ചു മറിയുകയായിരുന്നു. അമിത വേഗതയും, ബസ്സിന്റെ പിറകിലെ നാല് ടയറുകളും തഴഞ്ഞ് തീർന്നതാണ് മറിയാൻ കാരണമെന്ന് പറയുന്നു.

