അമ്മ വായന പദ്ധതി കെ.കെ. കിടാവ് മേമ്മോറിയൽ സ്കൂളിന് പുസ്തകം കൈമാറി

കൊയിലാണ്ടി: ചേലിയ കെ.കെ. കിടാവ് മേമ്മോറിയൽ യു.പി.സ്കൂളിൽ അമ്മ വായന പദ്ധതിയുടെ ഭാഗമായി നടക്കുന്ന കുട്ടികൾ ശേഖരിച്ച 100 പുസ്തകങ്ങൾ സ്കൂളിന് കൈമാറി. സ്റ്റുഡന്റ് ലൈബ്രേറിയൻ അബിൻ കൃഷ്ണ രചിച്ച
ആരാച്ചാർ എന്ന പുസ്തകം സാഹിത്യ സമാജം സെക്രട്ടറി എം.എസ്. വാൽമീകിന് നൽകിക്കൊണ്ട് കൈമാറൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ പ്രചരണാർത്ഥം സ്കൂളിൽ പുസ്തക പ്രദർശനം, വായനാ വസന്തം, മൂന്ന് ദിവസം നീണ്ട പുസ്തക ചന്ത എന്നിവ സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ അമ്മമാരിൽ വായനാ സന്ദേശം എത്തിക്കുവാനും മലയാളത്തിലെ പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുവാനും കഴിഞ്ഞു. കുട്ടികൾ ശേഖരിച്ച ഗ്രന്ഥങ്ങൾ കൂടാതെ പ്രദേശത്തെ ക്ലബ്ബുകൾ, വിവിധ സംഘടനകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് അമ്മമാർക്കായുള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തനം ആരംഭിക്കും.
