അമ്മ നേരത്തെ മരിച്ചു, അച്ഛന് ഉപേക്ഷിച്ചു പോയി, ജീവിതം കരുപിടിപ്പിക്കാനുള്ള പോരാട്ടത്തിനിടയിലാണ് അവള് കത്തിയമര്‍ന്നത്

തൃശൂര്‍: അമ്മ നേരത്തെ മരിച്ചു, അച്ഛന് ഉപേക്ഷിച്ചു പോയി, ജീവിതം കരുപിടിപ്പിക്കാനുള്ള പോരാട്ടത്തിനിടയിലാണ് അവള് കത്തിയമര്‍ന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് വീണ്ടും കേരളം കേട്ടത്. ബി.ടെക് വിദ്യാര്‍ത്ഥിനിയായിരുന്ന നീതുവിനെയാണ് വടകര സ്വദേശിയായ നിതീഷ് കൊലപ്പെടുത്തിയത്. 22 വയസു മാത്രമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.
അമ്മനേരത്തെ മരിച്ചുപോയ പെണ്‍കുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. ഏകമകളായിരുന്നു അവള്. മുത്തശ്ശിയുടെയും അമ്മാവന്റേയും കൂടെയാണ് നീതു പിന്നീട് വളര്‍ന്നത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് നരാധമന് ആ ജീവിതം അല്പം പെട്രോളില്‍ തീര്‍ത്തു കളഞ്ഞത്. ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതില്‍ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെയാണ് ഏഴരയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോള്‍ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീതുവിന്റെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്ബോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് തിരുവല്ലയില്‍ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ നടുറോഡില്‍ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ അജിന് റെജി മാത്യു, മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇതിന്റെ ഞെട്ടലില്‍ നിന്ന് കേരള സമൂഹം മുക്തമാകും മുമ്ബേയാണ് പുതിയ സംഭവം.

