അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ബന്ധു കുത്തിക്കൊന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ബന്ധു കുത്തിക്കൊന്നു. ശരണ്‍ജിത് സിങ് എന്ന യുവാവാണ് ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 26 ) ബന്ധുവായ ലവ്ദീപ് സിങ്ങാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ ശരണ്‍ജിത്തിന്റെ കഴുത്തിന് കുത്തേല്‍ക്കുകയായിരുന്നു.
ലവ്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം തടവ് ശിക്ഷ ഇയാള്‍ അനുഭവിക്കണം. അതേസമയം കൊലപാതകത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ട ശരണ്‍ജിത് ന്യൂയോര്‍ക്കില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 2013 ല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് ശരണ്‍ജിത്. ഇയാളുടെ മാതാപിതാക്കള്‍ ഇപ്പോളും ഇന്ത്യയിലാണ്.

