അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ സദസ്സ് നടത്തി

കൊയിലാണ്ടി: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. എസ് ഡി പി ഐ ക്യാമ്പസ് ഫ്രണ്ട് തീവവാദികളെ ഒറ്റപെടുത്തുക, വർഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ മേപ്പയൂർ സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ്സിൽ യുവജനരോഷമിരബി. നൂറ് കണക്കിന് യുവാക്കൾ പങ്കെടുത്ത പ്രതിഷേധ സദസ്സ് ഡി വൈ എഫ് ഐ മുൻ സംസ്ഥാനകമ്മറ്റി അംഗം കെ സുനിൽ ഉത്ഘാടനം ചെയ്തു .മേഖലാപ്രസിഡണ്ട് ധനേഷ് സി കെ അധ്യക്ഷനായി .
ടി പത്മനാഭന്റെ പ്രതിഷേധക്കുറിപ്പ് അൻസാർ പാറപ്പുറത്ത് അവതരിപ്പിച്ചു. പ്രശസ്ത നാടക സിനിമാനടൻ മുഹമ്മദ് പേരാമ്പ്ര, സി പി ഐ എം സൗത്ത് ലോക്കൽ സെക്രട്ടറി കെ. രാജീവൻ, ഏ സി അനൂപ്, കെ രതീഷ്, ലിഗിത്ത് കെ യം എന്നിവർ സംസാരിച്ചു .
