അഭിമന്യു വധം: DYFI ചുവരെഴുതി പ്രതിഷേധിച്ചു
കൊയിലാണ്ടി: അഭിമന്യു കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഡി. വൈ. എഫ്. ഐ. കുറുവങ്ങാട് സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വർഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തി ചുവരെഴുത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കൊയിലാണ്ടി സെൻട്രൽ മേഖലാ ജോയിന്റ് സെക്രട്ടറി സി. കെ. മിഥുൻദാസ് സമരം ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് ശക്തി പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ എൻ. അഭിജിത്ത് അധ്യക്ഷതവഹിച്ചു. അരുൺജിത്ത്, അഭിഷേക് എന്നിവർ സാസംരിച്ചു.



