അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍ . മഹാരാജാസ് കോളേജിലെ മൂന്നാംവര്‍ഷ അറബിക് ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്.
കേരള കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ കസസ്റ്റഡിയിലെടുത്തതെന്ന് പറയുന്നു. ഒപ്പം മറ്റ് നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റ് പ്രതികളെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദാണ്. ആലപ്പുഴ ജില്ലാ ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റായ മുഹമ്മദ് അരുക്കുറ്റി വടുതല സ്വദേശിയാണ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പിടിയിലായ ആദിലിനെ ചോദ്യം ചെയ്തതിന്റെ പിന്നാലെയാണ് മുഖ്യ പ്രതി മുഹമ്മദും അറസ്റ്റിലായത്. മുഹമ്മദിനെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു.

