അഭിനന്ദന്‍ വര്‍ത്തമാന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു
ദില്ലി: പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ അഭിനന്ദന്‍ വര്‍ത്തമാന്‍ ശ്രീനഗറില്‍ തന്റെ സൈനിക വ്യൂഹത്തിനൊപ്പം ചേര്‍ന്നു. നാലാഴ്ചത്തെ അവധിക്ക് ശേഷമാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ വിങ് കമ്മാന്ററായ അഭിനന്ദന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്.
പാക് പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട അഭിനന്ദനെ രണ്ടാഴ്ചയിലേറെ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് 12 ദിവസം ഇദ്ദേഹം അവധിയിലായിരുന്നു. ചെന്നൈയില്‍ കുടുംബത്തോടൊപ്പം പോകാന്‍ അനുവാദം ഉണ്ടായിരുന്നെങ്കിലും അഭിനന്ദന്‍ ശ്രീനഗറില്‍ തന്റെ വ്യോമസേനാ സംഘത്തോടൊപ്പം നില്‍ക്കാനാണ് താത്പര്യപ്പെട്ടത്.

ഇനി എയഫോഴ്സില്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘം അഭിനന്ദന്റെ ഫിറ്റ്‌നെസ് പരിശോധിക്കും. പിന്നീട് എയര്‍ ഫോഴ്സിലെ ഉന്നതരാണ് അഭിനന്ദന് തിരികെ കോക്പിറ്റിലേക്ക് എത്താനാവുമോ എന്ന് തീരുമാനിക്കുക.

പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തെ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വ്യോമസേന ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ആക്രമിക്കാനെത്തിയെങ്കിലും ഇക്കാര്യം മനസിലാക്കി ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചിരുന്നു. ഫെബ്രുവരി 27 ന് രാവിലെയാണ് ഇത് നടന്നത്. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് തകര്‍ന്ന് അഭിനന്ദന്‍ പാക്കിസ്ഥാനില്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്. പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

മാര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ വിട്ടയച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഫെബ്രുവരി 26 ന് ബാലകോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സംഘര്‍ഷം ഉടലെടുത്തത്.
