അഭയത്തിന് സ്വാന്തനമേകി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍

കൊയിലാണ്ടി: സേവന പ്രവര്‍ത്തനത്തിനൊപ്പം കാരുണ്യ പ്രവര്‍ത്തനത്തിനും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ താത്പര്യം കാണിച്ചപ്പോള്‍ പൂക്കാട് അഭയം സ്‌പെഷല്‍ സ്‌കൂളിന് അതൊരു കൈത്താങ്ങായി മാറി.
തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ സ്വരൂപിച്ച പണം ഉപയോഗിച്ച് വീല്‍ചെയറുകളാണ് ഭിന്നശേഷിക്കാരും ശാരീരിക വൈകല്യങ്ങളുമുള്ള വിദ്യാര്‍ഥികള്‍ക്കായി സമ്മാനിച്ച് മാതൃകയായത്.
റിപ്ലബിക് ദിനത്തില്‍ നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ശ്രീചിത്ത് അഭയം സ്‌കൂള്‍ സെക്രട്ടറി എം.സി.മമ്മദ് കോയക്ക് വീല്‍ചെയറുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്കൂടിയായ ശ്രീചിത്തിനെ ഉപഹാരം നല്‍കി ആദരിച്ചു.
എം.പി. മൊയ്തീന്‍ കോയ അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സി പ്പല്‍ ടി.കെ. ഷെറീന, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ. ദീപു, പ്രോഗ്രാം ഓഫീസര്‍ കെ.ശ്രീജ, മീനു കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
