അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ബി.എസ്.എന്‍.എല്‍. കോഴിക്കോട് ബിസിനസ് മേഖലയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശീലനം നല്‍കുന്നതിന് ഇലക്ട്രോണിക്/ഇലക്ട്രിക്കല്‍ മേഖലകളില്‍ ഐ.ടി.ഐ. യോഗ്യത നേടിയവരില്‍ നിന്ന് അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ പതിനേഴ് ഒഴിവുകളാണുള്ളത്.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഏപ്രില്‍ അഞ്ചിന് മുമ്പായി ബാലന്‍ കെ. നായര്‍ റോഡിലെ ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജരുടെ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസിലെ സബ് ഡിവിഷണല്‍ എന്‍ജിനീയറു(അഡ്മിനിസ്‌ട്രേഷന്‍)മായി ബന്ധപ്പെടണം. ഫോണ്‍: 0495 2770910, 2770510.

