അപസ്‌മാര രോഗം ബാധിച്ച് വീട്ടമ്മ മരിച്ചതോടെ അനാഥരായത് രണ്ടു കുട്ടികള്‍

കുന്നിക്കോട്: തോട്ടില്‍ തുണി അലക്കുന്നതിനിടെ അപസ്‌മാര രോഗം ബാധിച്ച് വീട്ടമ്മ മരിച്ചതോടെ അനാഥരായത് രണ്ടു കുട്ടികള്‍. കോട്ടം വട്ടം ഗാന്ധിഗ്രാമം സുനില്‍ ഭവനില്‍ പരേതനായ സുനിലിന്റെ ഭാര്യ കലാകുമാരി (34)യാണ് മരിച്ചത്.
രാവിലെ തുണി അലക്കുവാനായി തോട്ടില്‍ പോയതായിരുന്നു കലാകുമാരി. കുറെ നേരമായിട്ടും കാണാതായിതിനെ തുടര്‍ന്ന് മകള്‍ അഭിനയ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുണി അലക്കുന്നതിനിടെ അപസ്‌മാരം വന്ന് തോട്ടില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല.

ആറുമാസം മുമ്ബാണ് സമീപത്തെ പാറമടയില്‍വീണ് സുനില്‍കുമാര്‍ മരിച്ചത്. ഇപ്പോള്‍ കലാകുമാരിയും മരിച്ചതോടെ ഇവരുടെ മക്കളായ ആദിത്യയും അഭിനയയും അനാഥരായി. ആദിത്യ പത്തിലും അഭിനയ നാലിലുമാണ് പഠിക്കുന്നത്.
കുന്നിക്കോട് പോലിസ് സ്ഥലത്ത് എത്തി കലാകുമാരിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

