അപകട ഭീഷണി ഉയർത്തി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ്

കൊയിലാണ്ടി: അപകട ഭീഷണി ഉയർത്തി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ്. ഈസ്റ്റ് റോഡിൽ നിന്ന് പുതിയ സ്റ്റാന്റിലേക്ക് പോകുന്ന റോഡിലാണ് വീഴാറായ നിലയിൽ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസ്സ് ഇടിച്ചതിനെ തുടർന്നാണ് പോസ്റ്റ് ചരിഞ്ഞത്.
മറ്റു വാഹനങ്ങളും നിരവധി കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. ഏത് സമയത്തും വീഴാൻ പാകത്തിൽ നിൽക്കുന്ന പോസ്റ്റ് മാറ്റാൻ വേണ്ടപ്പെട്ടവർ തയ്യാറായിട്ടില്ല.

