അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി മാറ്റാത്തത് പ്രയാസം സൃഷ്ടിക്കുന്നു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലുണ്ടായ ടാങ്കർ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ദേശീയ പാതയിൽ നിന്നും പഴയ സ്റ്റാന്റിലെക്ക് മാറ്റിയിട്ട കണ്ടെയ്നർ ലോറി അവിടെ നിന്നും മാറ്റാത്തത് ബസ്സ് കാത്തു നിൽക്കുന്നവർക്കും മറ്റും പ്രയാസം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവറും, കണ്ടയ്നർ ലോറി ഡ്രൈവറുമാണ് മരണമഞ്ഞത്. ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗതാഗതം പുനസ്ഥാപിക്കാനായാണ് ദേശീയ പാതയിൽ നിന്നും ലോറിഎടുത്ത് മാറ്റിയത്. 6 ദിവസമായിട്ടും ഇവിടെ നിന്നും മാറ്റാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ മുൻ ഭാഗം പൂർണ്ണമായും തകർന്ന് നീക്കാൻ പോലും പറ്റാത്ത സാഹചര്യമായതിനാലാണ് മറ്റാത്തതെന്നാണ് അധികൃതർ പറയുന്നത്.

