KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഡിമാന്‍ഡ് വന്‍തോതില്‍ കുറയുന്നു

കല്‍പ്പറ്റ: കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏലത്തില്‍ കീടനാശിനിയുടെ അളവു വര്‍ധിക്കുന്നതായി വിദേശ കമ്പനികളുടെ കണ്ടെത്തല്‍. ഇത് അന്താരാഷ്ട്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഡിമാന്‍ഡ് വന്‍തോതില്‍ കുറയ്ക്കുന്നു. സംസ്ഥാനത്തു നിന്നുള്ള ഏലത്തില്‍ കീടനാശിനിയുടെ തോത് കൂടുതലാണെന്ന് കേന്ദ്ര കൃഷിമന്ത്രാലയവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പുവരെ കേരളത്തില്‍ നിന്നുള്ള ഏലത്തിന് അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡിമാന്‍ഡായിരുന്നു. കേരളത്തിലെ ഏലത്തോട്ടങ്ങളില്‍ വന്‍തോതില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നുവെന്ന പ്രചരണമാണ് സംസ്ഥാനത്ത് നിന്നുള്ള ഏലത്തിന്റെ ഡിമാന്‍ഡ് താഴാന്‍ ഇടയാക്കിയത്.

 

Share news