അനധികൃതമായി മണ്ണ് കടത്തിയ രണ്ട് ടിപ്പര്‍ ലോറികള്‍ അധിക്യതര്‍ പിടികൂടി

കുന്നത്തൂര്‍: ഒരേ രജിസ്ട്രേഷന് നമ്പര്‍ പതിച്ച് അനധികൃതമായി മണ്ണ് കടത്തിയ രണ്ട് ടിപ്പര്‍ ലോറികള്‍ കുന്നത്തൂര്‍ ജോയിന്റ് ആര്‍ഡിയോ അധിക്യതര്‍ പിടികൂടി. ജോയിന്റ് ആര്‍ഡിഒ എച്ച്. അന്‍സാരിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
കെഎല്‍ 23 ഡി 305 എന്ന നമ്പരാണ് ഇരു വാഹനങ്ങളിലുമുണ്ടായിരുന്നത്. കുന്നത്തുര്‍, ഇടയ്ക്കാട് ഭാഗങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടിച്ചത് ശൂരനാട് തെക്ക് ഇരവിച്ചിറ കൃഷ്ണാലയത്തില്‍ കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് വാഹനങ്ങളും. വാഹനങ്ങളുടെ ഫിറ്റ്നസ്സ് കലാവധി കഴിഞ്ഞതും നികുതി അടയ്ക്കാത്തവയുമായിരുന്നു.

അനധികൃത നമ്പര്‍ പതിച്ചതിനും, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനും നികുതി അടയ്ക്കാത്തതിനും മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനയുടമയ്ക്കെതിരെ കേസെടുത്തു. വാഹനങ്ങള്‍ ശൂരനാട് പോലീസിന് കൈമാറി. വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി മനോജ് അസിസ്റ്റന്റ് ഇന്‍സ്പെകടര്‍മാരായ രാംജി കെ. കരണ്‍, ഡി യു ധനീഷ് കുമാര്‍, മുഹമ്മദ് സുജീര്‍ എന്നിവര്‍ പങ്കെടുത്തു.

