അധ്യാപകരുടെ അവധിക്കാല പരിശീലനം
കൊയിലാണ്ടി: മേടച്ചൂടിലും അധ്യാപകരുടെ അവധിക്കാലപരിശീലനം നടക്കുന്നു. പരിശീലനകേന്ദ്രങ്ങളില്‍ അധ്യാപകരുടെ ഹാജര്‍നിലയില്‍ കുറവൊന്നുംവന്നിട്ടില്ല. എല്ലാകേന്ദ്രങ്ങളിലും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യമൊരുക്കീട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ക്ലാസ്റൂം അനുഭവത്തിന്റെ വെളിച്ചത്തില്‍ മികവുകളും പരിമിതികളും പങ്കുവെച്ചാണ് ചര്‍ച്ച. കൂടാതെ ക്ലാസ് പി.ടി.എ., എസ്.ആര്.ജി. (സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്) എന്നിവയുടെ പ്രവര്‍ത്തനം അഭിനയിച്ചവതരിപ്പിക്കുകയും കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തുകയും ചെയ്യുന്നു. റോള്‍പ്ലേ, പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കളികള്‍, ഉണര്‍ത്തുപാട്ടുകള്‍ എന്നിവ ഇത്തവണയുമുണ്ട്.
