അധോലോക കുറ്റവാളി ഗുരു സത്താമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍

മുംബൈ: അധോലോക കുറ്റവാളി ഗുരു സത്താമിന്റെ കൂട്ടാളി മലയാളിയായ കൃഷ്ണകുമാര്‍ നായര്‍ എന്ന കെവിന്‍ അറസ്റ്റില്‍. മുംബൈ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോങ്കോങ് കേന്ദ്രീകരിച്ച് ഹവാലാ ഇടപാടുകള്‍ നടത്തിയ വരികയായിരുന്നു ഇയാള്‍.
കുടുംബത്തെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതിനിടെയാണ് ഇയാളെ പിടികൂടിയത്. മുംബൈയില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

